മാവടി പള്ളിയിൽ ‘സൗഹൃദം-2025’
1601736
Wednesday, October 22, 2025 5:24 AM IST
മാവടി: മാവടി പള്ളിയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഇടവകയില്‍ സേവനമനുഷ്ഠിച്ച വികാരിമാര്‍, മദര്‍ സൂപ്പീരിയര്മാര്, കൈക്കാരന്മാര്, അക്കൗണ്ടന്റുമാര്‍, ദേവാലയശുശ്രൂഷികള്‍ തുടങ്ങിയവര്‍ക്ക് മാവടി ഇടവകയുടെ സ്നേഹാദരവ് സമ്മാനിച്ചു. ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമൂഹബലി അര്‍പ്പിക്കുകയും ചെയ്തു.
വികാരി ഫാ. ജോര്‍ജ് അമ്പഴത്തിനാല്‍, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് ടോം അമ്പഴത്തിനാക്കുന്നേല്‍, ജൂബിലി കമ്മിറ്റി അംഗങ്ങള്‍, കൈക്കാരന്മാര്, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, ഭക്തസംഘടനാ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.