അഖിലകേരള വാക്കത്തണ്‍ മത്സരം
1601732
Wednesday, October 22, 2025 5:24 AM IST
പിഴക്: വൈസ് മെന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് അഖിലകേരള വാക്കത്തണ്‍ മത്സരം നവംബര്‍ എട്ടിന് രാവിലെ 8.30നു നടത്തും. മത്സരം പിഴകില്നിന്ന് ആരംഭിച്ച് രാമപുരം ടൗണ്‍ ചുറ്റിത്തിരിച്ച് പിഴകില്‍ അവസാനിക്കും.
50 വയസു വരെ ഒരു കാറ്റഗറി, 50 വയസിനു മുകളില്‍ മറ്റൊരു കാറ്റഗറിയുമായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള മിനി വാക്കത്തണും നടത്തും. ആദ്യത്തെ രണ്ടു കാറ്റഗറി മത്സര വിജയികള്‍ക്ക് യഥാക്രമം 5001, 3001 രൂപയും ട്രോഫിയും നല്‍കും. 200 രൂപയാണ് രജിസ്ട്രേഷന് ഫീസ്.
മാണി സി. കാപ്പന് എംഎല്‍എ മത്സരം ഫ്ളാഗ് ഓഫ് ചെയ്യും. ക്ലബ് പ്രസിഡന്റ് പോള്‍സ് ജോബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജില്‍സണ്‍ ജോസ്, ട്രഷറര്‍ സണ്ണി ഏബ്രഹാം, കെ.എം. ചെറിയാന്, റോക്കി തോമസ് എന്നിവര്‍ പ്രസംഗിക്കും.