ദേശീയ ക്യുഐ കോണ്‍ഫറന്‍സ് ഇന്ന് ചെത്തിപ്പുഴ ആശുപത്രിയില്‍
1601925
Wednesday, October 22, 2025 7:45 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ക്വാളിറ്റി ആന്‍ഡ് ഇന്ഫക്ഷന് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റുകളുടെ നേതൃത്വത്തില്‍ മൂന്നാമത് ദേശീയ കോണ്‍ഫറന്‍സ് സെന്റ് തോമസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ ഇന്നു രാവിലെ ഒമ്പതിന് നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ക്വാളിറ്റി, ഇന്ഫക്ഷന് കണ്ട്രോള് മേഖലയുമായി ബന്ധപ്പെട്ട ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററുമാര്‍, ഡോക്ടർമാര്‍, നഴ്സുമാര്‍, പിജി വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
സെന്റ് തോമസ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പൽ ഡോ. ഷൈല ഐപ്പ് വര്‍ഗീസ്, ആലപ്പുഴ ജില്ലാ ക്വാളിറ്റി അഷ്വറന്‍സ് കമ്മിറ്റി അംഗം ഡോ. ജോസഫ് ജോസഫ്, ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഡോ. സോണിയ ജോയി, തിരുവനന്തപുരം മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. രശ്മി നായര്‍, ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മാനേജര്‍ ബീനാമ്മ കുര്യന്, എറണാകുളം ലിസി ഹോസ്പിറ്റലിലെ ഡോ. രോഹിത എസ്. ചന്ദ്ര എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
സെന്റ് തോമസ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിക്കും. അസോസിയേറ്റ് ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.എന്‍. രാധാകൃഷ്ണന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. നവീന്‍ എസ്. നായര്‍, ബിജി മാത്യു, നീനു വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. രാവിലെ 8.30 ന് രജിസ്ട്രേഷന് ആരംഭിക്കും. രജിസ്ട്രേഷന് 6282102385, 7736679819.