മെത്രാപ്പോലീത്തന്‍പള്ളിയില്‍ അതിരൂപതാദിന പതാക പ്രതിഷ്ഠിച്ചു
1423935
Tuesday, May 21, 2024 6:24 AM IST
ചങ്ങനാശേരി: അടുത്ത അതിരൂപതാ ദിനം ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആയിരിക്കുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു. അതിരൂപതാ ദിന പതാക മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി തുറന്ന രഥത്തില്‍ നഗരം ചുറ്റി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സ്ഥാപിച്ചു.
ഫാ. ലിബിന് തുണ്ടുകളം, ഫാ. ടോജോ പുളിക്കപ്പടവില്‍, ഫാ. ജെറിന് കാവനാട്ട്, കൈക്കാരന്മാരായ ലാലിച്ചന്‍ മുക്കാടന്‍, ബിനോ പാറക്കടവില്‍, ജോമി കാവാലം, നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ജോബി, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സൈബി അക്കര, സോണി കരിമറ്റം, ജോബി തൂമ്പുങ്കല്‍, ജയിംസ് ആറുപറ തുടങ്ങിയവര്‍ നേതൃതം നല്കി.