ഇടച്ചോറ്റി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും
1592721
Thursday, September 18, 2025 10:12 PM IST
കാഞ്ഞിരപ്പള്ളി: ഇടച്ചോറ്റി ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ദേവി ഭാഗവത നവാഹയജ്ഞവും വിദ്യാരംഭവും 21 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കും. 21ന് വൈകുന്നേരം നാലിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന നവരാത്രി ആഘോഷ പരിപാടി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രം മുഖ്യകാര്യദർശി ശ്രീമദ് സരസ്വതി തീർഥ പാദസ്വാമികൾ അധ്യക്ഷത വഹിക്കും. ടി.ആർ. രാമനാഥൻ വടക്കൻ പറവൂർ അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ യജ്ഞ സന്ദേശം നൽകും. ഈ വർഷത്തെ വനമിത്ര അവാർഡിന് അർഹനായ സുനിൽ സുരേന്ദ്രൻ, പ്രഭാഷകയും സാമൂഹിക പ്രവർത്തകനുമായ ഡോ. ഗീത അനിയൻ എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത് മൊമെന്റോ നൽകി ആദരിക്കും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, വൈസ് പ്രസിഡന്റ് സോഫി ജോസഫ്, പഞ്ചായത്തംഗം വിജയമ്മ വിജയലാൽ, കെ.കെ. ബാബു കല്ലുംപുറത്ത്, സുധാകരൻ ആലഞ്ചേരി, വി.ഡി. ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിക്കും.
6.30ന് ദീപാരാധന, രാത്രി ഏഴിന് ധ്വജാരോഹണം, 7.30ന് ആചാര്യവരണം, തുടർന്ന് ശ്രീമദേവി ഭാഗവത മാഹാത്മ്യം. 22 മുതൽ എല്ലാ ദിവസവും രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ആറിന് സമൂഹ പ്രാർഥന, 6.15ന് ലളിതാസഹസ്രനാമം, ശ്രീമദ് ദേവീഭാഗവത പാരായണം, 11.30ന് പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് അമൃതഭോജനം, രണ്ടിന് പാരായണം, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് ഭക്തിഗാനാമൃതം.
28ന് 11.30ന് ഷഷ്ടിപൂജ തുടർന്ന് പ്രഭാഷണം, വൈകുന്നേരം നാലിന് വിദ്യാവിജയപൂജ. 29ന് രാവിലെ പത്തിന് സുബ്രഹ്മണ്യ അവതാരകഥ, വൈകുന്നേരം നാലിന് കുമാരി പൂജ, ആറിന് പൂജവയ്പ്. 30ന് വൈകുന്നേരം നാലിന് മഹാസർവെശ്വര്യ പൂജ. ഒക്ടോബർ ഒന്നിന് രാവിലെ 10ന് പ്രഭാഷണം, തുടർന്ന് യജ്ഞസമർപ്പണം, ആചാര്യദക്ഷിണ, വൈകുന്നേരം 6.30ന് വിശേഷാൽ ദീപരാധന, ഏഴിന് നൃത്ത നൃത്യങ്ങൾ. രണ്ടിന് രാവിലെ അഞ്ചിന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം, 9.30ന് ചാക്യാർകൂത്ത്, 11ന് സംഗീതാമൃതം, 11.30ന് കുട്ടികളുടെ കലാപരിപാടികൾ, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്.
പത്രസമ്മേളനത്തിൽ ക്ഷേത്രം മുഖ്യകാര്യദർശി ശ്രീമദ് സരസ്വതി തീർഥപാദ സ്വാമികൾ, ട്രസ്റ്റ് സെക്രട്ടറി ബാബു കല്ലുംപുറത്ത്, ഉപദേശക സമിതി അംഗം ബിജു മിഷ്യൻപറമ്പിൽ, ആഘോഷകമ്മിറ്റി കൺവീനർ വി.ഡി. ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.