ഭിന്നശേഷിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമെന്ന്
1592699
Thursday, September 18, 2025 9:26 PM IST
മീനച്ചില്‍: പഞ്ചായത്ത് ഭിന്നശേഷിക്കാരുടെ നീതി നിഷേധിക്കുന്നെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുക.
ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കായും അടിസ്ഥാന തൊഴില്‍ പരിശീലനം നടത്തുന്നതിനും പൈകയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയില്‍ സൗകര്യം നല്കാന് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതാണ്. ഇടമറ്റത്ത് ജനകീയ ഹോട്ടല്‍ നടത്തുന്ന മുറിതന്നെ വേണമെന്നാണ് ഇവരുടെ ആവശ്യം. ഇടമറ്റത്തെ അപേക്ഷിച്ച് കൂടുതല്‍ സാധ്യതകളുള്ള പൈക ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ നല്‍കാമെന്ന് പറഞ്ഞ മുറി വേണ്ട എന്ന് പറയുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നും സോജന് തൊടുക ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാര്‍ക്ക് പഞ്ചായത്തിന്റെ മൂന്നുനില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ മുറി അനുവദിച്ചു എന്ന വാദവും തെറ്റാണ്. പൈകയിലെ പഞ്ചായത്ത് കെട്ടിടത്തിന് മൂന്ന് നില ഇല്ല.ഒന്നാം നിലയില്‍ ജിംനേഷ്യം പ്രവര്‍ത്തിക്കുന്നു. തെറ്റായ കാര്യങ്ങള്‍ ഭിന്നശേഷി സംഘടന മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് മറ്റ് ചില അജൻഡകളുടെ ഭാഗമാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. പൈകയിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ മുറി വിട്ടുനല്‍കാന്‍ പഞ്ചായത്ത് ഇപ്പോഴും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.