എസ്എംവൈഎം, കെസിവൈഎം മഹാവിളംബര റാലി
1423806
Monday, May 20, 2024 6:57 AM IST
കടുത്തുരുത്തി: എസ്എംവൈഎം-കെസിവൈഎം പാലാ രൂപതയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു മഹാവിളംബര റാലി നടത്തി. എസ്എംവൈഎം കുറവിലങ്ങാട്, കടുത്തുരുത്തി, ഇലഞ്ഞി, കോതനല്ലൂര്‍, മുട്ടുചിറ ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിലാണ് മുട്ടുചിറയില്‍നിന്ന് കടുത്തുരുത്തിയിലേക്ക് വിളംബരജാഥ നടത്തിയത്. നൂറുകണക്കിന് യുവജനങ്ങള്‍ ജാഥയില്‍ പങ്കെടുത്തു.
മുട്ടുചിറ റൂഹാദ്കുദിശ ഫൊറോന പള്ളി വികാരി ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയില്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയില്‍ റാലി സമാപിച്ചതിനെത്തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു.
മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് എഡ്വിന് ജോസി, രൂപത, വിവിധ ഫൊറോന ഭാരവാഹികള്‍ പ്രസംഗിച്ചു.