24ന് മാന്നാനം ആശ്രമ ദേവാലയത്തിൽ കുരിശിന്റെ വഴി
1423945
Tuesday, May 21, 2024 6:25 AM IST
മാന്നാനം: കോഴിക്കോട് വയനാടൻ ചുരത്തിൽ 33 വർഷമായി നടത്തപ്പെടുന്ന കുരിശിന്റെ വഴിയുടെ ഭാഗമായി ഈശോയുടെ തിരുവയസായ 33 വർഷത്തെ ധ്യാനിച്ചും വിശുദ്ധ ചാവറയച്ചൻ കേരളത്തിൽ ആദ്യമായി കുരിശിന്റെ വഴി മാന്നാനം കുന്നിൽ നടത്തിയതിനെ അനുസ്മരിച്ചും 24ന് മാന്നാനം ആശ്രമ ദേവാലയത്തിൽ കുരിശിന്റെ വഴി നടത്തുന്നു.
രാവിലെ 11ന് കബറിട ദേവാലയത്തിൽ ബിഷപ് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് കുരിശിന്റെ വഴി. പ്രാർഥനാ ശുശ്രൂഷകൾക്കുശേഷം നേർച്ച ഭക്ഷണ വിതരണവും ഉണ്ടായിരിക്കും.
ശുശ്രൂഷകൾക്ക് മാന്നാനം ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി, കോഴിക്കോട് അടിവാരം ഗത്സമേൻ ഷ്റൈൻ ഡയറക്ടർ ഫാ. തോമസ് തുണ്ടത്തിൽ, ജനറൽ കൺവീനർ ജോസ് അഗസ്റ്റിൻ കീപ്പുറം, ബേബിച്ചൻ പുരയിടം, ചെറിയാച്ചൻ കുറിച്ചിയിൽ, സണ്ണി മാന്നാനം, സിസ്റ്റർ ജീന, ജോസഫ് കാഞ്ഞിരമറ്റം, കുഞ്ഞ് പൈക, ജോസ് പൂവരണി, ഷാജി കൊല്ലപ്പള്ളി, റെജിൻ തൊടുപുഴ, ടിന്റു അബി, ഷാജി മാന്നാനം തുടങ്ങിയവർ നേതൃത്വം നൽകും.