കാര്‍ഷികവിളകള്‍ മോഷണം പോകുന്നതായി പരാതി
1592961
Friday, September 19, 2025 7:40 AM IST
കുറുമ്പനാടം: കുറുമ്പനാടം വത്തിക്കാന്‍ ഭാഗത്ത് കാര്‍ഷികവിളകള്‍ മോഷണം പോകുന്നത് പതിവാകുന്നു. തൂമ്പുങ്കല്‍ ടി.ടി. ബാബുവിന്റെ പുരയിടത്തിലെ ഏഴ് വാഴക്കുലകള്‍, ആറുപറയില്‍ ഷാജി ജോസഫിന്റെ പുരയിടത്തിലെ തേങ്ങ, വാഴക്കുല തുടങ്ങിയവയാണ് മോഷണം പോയത്.
വയോജനങ്ങള്‍ മാത്രമുള്ള വീടുകള്‍ കേന്ദ്രീകരിച്ചും മോഷണസംഘങ്ങളുടെ ശല്യമുണ്ട്. നാട്ടുകാര്‍ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്കി.