മണിയാറ്റുങ്കല്‍ അപകടവളവ് നിവരുന്നു
1592947
Friday, September 19, 2025 7:28 AM IST
തിരുവഞ്ചൂര്‍: അയര്‍ക്കുന്നം-തിരുവഞ്ചൂര്‍ റോഡിലെ മണിയാറ്റുങ്കല്‍ ജംഗ്ഷനില്‍ ദിനംപ്രതി അപകടം നടക്കുന്ന കൊടുംവളവ് നിവരുന്നു. പഞ്ചായത്ത് അംഗം കെ.സി. ഐപ്പിന്റെ ശ്രമഫലമായി വസ്തു ഉടമകളായ വിനോദ് നൈനാന് വടക്കേപറമ്പില്‍, തിരുവഞ്ചൂര്‍ സെന്റ് തോമസ് പള്ളി എന്നിവിടങ്ങളിനിന്നും വളവ് നിവര്‍ത്തുന്നതിനുള്ള സ്ഥലം സൗജന്യമായി നല്കി.
കൊടുംവളവ് മൂലം എതിരേ വരുന്ന വാഹനം കാണാന്‍ കഴിയാതെ നിത്യേന നിരവധി അപകടങ്ങള്‍ ഇവിടെ പതിവായിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ വാര്‍ഡ് അംഗം കെ.സി. ഐപ്പ് മുന്നിട്ടിറങ്ങി വസ്തു ഉടമകളെക്കൊണ്ട് സമ്മതിപ്പിച്ച് പിഡബ്ല്യുഡി അധികൃതരുടെ അനുവാദത്തോടെയാണ് വളവ് നിവര്‍ത്തുന്ന നടപടി ആരംഭിച്ചത്. വളവു നിവര്‍ത്തുന്നതിന് നടപടി സ്വീകരിച്ച വാര്‍ഡ് അംഗത്തെ നാട്ടുകാര്‍ അനുമോദിച്ചു.