ഇന്റര്‍ ഹയര്‍ സെക്കന്‍ഡറി ഫെസ്റ്റ് ‘ട്രിവിയം 2കെ25’ ഇന്ന്
1592946
Friday, September 19, 2025 7:28 AM IST
കോട്ടയം: വടവാതൂര്‍ ഗിരിദീപം കോളജിലെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന ഇന്റര്‍ ഹയര്‍ സെക്കന്‍ഡറി ഫെസ്റ്റ് ട്രിവിയം 2കെ25 ഇന്നു നടക്കും. ചലച്ചിത്രതാരം വിനോദ് ബോസ് ഉദ്ഘാടനം ചെയ്യും.
ഗിരിദീപം ഗ്രൂപ്പ് ഡയറക്ടര്‍ ഫാ. മാത്യു ഏബ്രഹാം മോഡിയില്‍ അധ്യക്ഷത വഹിക്കും. കോളജ് ഡയറക്ടര്‍ ഫാ. റോബിന് ഇട്ടിതടത്തില്, ഫാ. സത്യന് തോമസ്, ഫാ. സൈജു കുര്യന്, പ്രിന്‍സിപ്പല്‍ ഡോ. ആന്റണി തോമസ്, ഡോ. ജോമോന് ചാക്കോ എന്നിവര്‍ പ്രസംഗിക്കും. വിവിധ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും കാഷ് പ്രൈസുകളും നല്‍കും.