നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും "എന്നിടം' ഉദ്ഘാടനവും
1423822
Monday, May 20, 2024 10:45 PM IST
മുണ്ടക്കയം: രണ്ടാം വാർഡിൽ കുടുംബശ്രീ എഡിഎസ്, പഞ്ചായത്ത് സിഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും കുടുംബശ്രീ പ്രവർത്തകരുടെ വിനോദ വിജ്ഞാനങ്ങൾക്കുള്ള "എന്നിട'ത്തിന്റെ ഉദ്ഘാടനവും നടത്തി.
കലാദേവി സാംസ്കാര സമിതി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, വാർഡ് മെംബർ സി.വി. അനിൽകുമാർ, ഷിജി ഷാജി, സിഡിഎസ് ചെയർപേഴ്സൺ വസന്തകുമാരി, കമ്യൂണിറ്റി കൗൺസിലർ വി. കുമാരി, എഡിഎസ് ഭാരവാഹികളായ താരാ മോബി, സരസമ്മ ശേഖരൻ, അമ്പിളി, വിൻസി, നിഷ എന്നിവർ പ്രസംഗിച്ചു.
ചാമ അരി കൊണ്ടുള്ള ചോറും പായസവും, വിവിധ ചക്ക, നാടൻ കപ്പ, ചീര തുടങ്ങിയ വിഭവങ്ങൾ, വിവിധയിനം ചമ്മന്തികൾ തുടങ്ങി 65ഓളം നാടൻ വിഭവങ്ങളുടെ പ്രദർശനവും നടത്തി.