വഴിയരികിൽ ആപ്പിൾമരം പൂത്തത് കൗതുകക്കാഴ്ചയായി
1423932
Tuesday, May 21, 2024 6:24 AM IST
ചിങ്ങവനം: വഴിയരികിൽ വളർന്ന ആപ്പിൾ മരം പൂത്തത് കൗതുക കാഴ്ചയായി. പനച്ചിക്കാട്-കൊല്ലാട് റോഡിൽ കല്ലുങ്കൽകടവിലെ ചിറയിലാണ് മാവിന്റെയും മറ്റ് സസ്യങ്ങളുടെയും ഇടയിൽ വർണ കാഴ്ചയൊരുക്കി ആപ്പിൾ മരം പൂങ്കുലകളേന്തി നാട്ടുകാർക്ക് കാതുക കാഴ്ചയായത്.
അഞ്ച് വർഷം മുമ്പ് അന്നത്തെ പഞ്ചായത്തംഗമായ ബിജുവിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിൽ സംഘടിപ്പിച്ച വനവത്കരണത്തിന്റെ ഭാഗമായി വിവിധയിനം സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. അപ്പോൾ അതുവഴി നഴ്സറിയിൽനിന്നു തൈകൾ വാങ്ങി വന്ന ബിജുവിന്റെ സുഹൃത്ത് കൊടുത്ത ആപ്പിൾ മരത്തിന്റെ തൈ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യും ബിജുവുംകൂടി നടുകയായിരുന്നു.
മാവിന്റെയും നെല്ലിയുടെയും മറ്റ് ഔഷധ സസ്യങ്ങളുടെയും ഇടയിൽ അധികമാരുടെയും കണ്ണിൽപ്പെടാതെ വളർന്ന തൈ ഈ വർഷം പൂവിട്ടു. പൂക്കളിൽ കായകളും പിടിച്ചു തുടങ്ങിയിട്ടുണ്ട്.
മറ്റു സസ്യങ്ങളിൽ പലതും കന്നുകാലികൾ തിന്നു നശിച്ചെങ്കിലും ആപ്പിൾ മരം മറ്റ് ശല്യമേൽക്കാതെ വളർന്നു. പൂവിട്ട തോടെ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആപ്പിൾ മരമാണെന്ന് തിരിച്ചറിഞ്ഞതോടെ കൗതുക കാഴ്ച കാണാൻ കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്.