മുളക്കുളം പഞ്ചായത്ത് പൊതുശ്മശാനത്തില്‍ മാലിന്യസംഭരണം
1423804
Monday, May 20, 2024 6:50 AM IST
പെരുവ: പൊതുശ്മശാനം മാലിന്യ സംഭരണ കേന്ദ്രമായി മാറി. മുളക്കുളം പഞ്ചായത്തിലെ മുഴയംമൂടിലുള്ള പൊതുശ്മശാനത്തിലാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. നിരവധി മൃതദേഹങ്ങള്‍ സംസ്കരിച്ച ശ്മശാനമാണ് മാലിന്യങ്ങള്‍ തള്ളി മലിനമാക്കിയിരിക്കുന്നത്.
പഞ്ചായത്തിലെ ഹരിതകര്‍മസേന സംഭരിച്ച മാലിന്യമാണ് ഇവിടെ കൊണ്ട് ഉപേക്ഷിക്കുന്നത്. ഹരിതകര്‍മസേന സംഭരിക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ടാക്സി സ്റ്റാന്‍ഡിന് സമീപം സ്ഥലം കണ്ടെത്തി നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും നിര്‍മാണം പാതിവഴിയിലാണ്.