സ്കൂൾ മാർക്കറ്റ് പ്രവർത്തനം തുടങ്ങി
1423937
Tuesday, May 21, 2024 6:25 AM IST
പാമ്പാടി: പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. 20 ശതമാനംവരെ വിലക്കുറവിൽ നോട്ട് ബുക്കുകൾ, ബാഗുകൾ, കുടകൾ, പഠനോപകരണങ്ങൾ, മഴക്കോട്ടുകൾ തുടങ്ങിയവ ലഭിക്കും. പാമ്പാടി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമുള്ള ബ്രാഞ്ചിലാണ് പ്രവർത്തനം.
കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാൻ റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിസന്റ് വി.എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. എം. മാത്യു, ബാങ്ക് വൈസ് പ്രസിഡന്റ് അനിൽ നൈനാൻ, ഭരണസമിതിയംഗം ലില്ലിക്കുട്ടി ഐസക്, സെക്രട്ടറി കെ.എസ്. അമ്പിളി, അസിസ്റ്റന്റ് സെക്രട്ടറി എൻ. ഷൈജ, മാനേജർമാരായ സുജ, പ്രീത, നിഷാന്ത് എന്നിവർ പ്രസംഗിച്ചു.