സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ
1423825
Monday, May 20, 2024 10:45 PM IST
പനയ്ക്കപ്പാലം: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറിന്റെ തീരത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. തലപ്പലം പഞ്ചായത്ത് പനയ്ക്കപ്പാലം പടിപ്പുരയ്ക്കൽ തങ്കമണിയുടെ വീടാണ് അപകടാവസ്ഥയിലായത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്.
15 അടിയോളം ഉയരവും 20 അടിയിലധികം നീളവുമുള്ള കരിങ്കൽക്കെട്ടാണ് ഇടിഞ്ഞത്. വീടിനോട് ചേർന്നുവരെ മണ്ണിടിഞ്ഞിട്ടുണ്ട്. മഴ പെയ്യുന്നതനുസരിച്ച് മണ്ണ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. അടിയന്തരമായി രക്ഷാമാർഗം സ്വീകരിച്ചില്ലെങ്കിൽ വീട് മീനച്ചിലാറ്റിൽ പതിക്കുന്ന സ്ഥിതിയാണ്.