സപ്താഹവും നരസിംഹ ജയന്തി ആഘോഷവും
1423926
Tuesday, May 21, 2024 6:24 AM IST
കാപ്പുന്തല: കുറുമാപ്പുറം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഭാഗവത് സപ്താഹത്തിനും നരസിംഹ ജയന്തി ആഘോഷങ്ങള്‍ക്കും തുടക്കമായി. 26ന് സമാപിക്കും. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നു യജ്ഞവേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹവുമായുള്ള രഥയാത്ര കാപ്പുന്തല ജംഗ്ഷനില്നിന്നുമാരംഭിച്ചു ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്നു മള്ളിയൂര്‍ ദിവാകരന് നമ്പൂതിരി ഭദ്രദീപ പ്രകാശനവും വിഗ്രഹ പ്രതിഷ്ഠയും നിര്‍വഹിച്ചു.
സപ്താഹ കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത് രാധാകൃഷ്ണന്, മള്ളിയൂര്‍ ദിവാകരന് നമ്പൂതിരി, യജ്ഞാചാര്യന്‍ ഡോ. പള്ളിക്കല്‍ സുനില്‍, ശ്രീധരന് മൂത്തത് വാല്യേടത്ത് ഇല്ലം, കുറുമാപ്പുറം ദേവസ്വം പ്രസിഡന്റ് എ.വി. ഗോപാലകൃഷ്ണന്, ദേവസ്വം സെക്രട്ടറി പി.ആര്. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.