ദേശീയപാതയിൽ അപകടക്കെണി
1423622
Sunday, May 19, 2024 11:04 PM IST
പൊൻകുന്നം: ജല അഥോറിറ്റി ദേശീയപാതയോടു ചേർന്ന് പുതിയതായി പൈപ്പ് സ്ഥാപിച്ച ഭാഗത്ത് അപകട സാധ്യതയേറുന്നു. പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടിയെങ്കിലും മഴവെള്ളപ്പാച്ചിലിൽ മണ്ണൊലിച്ച് റോഡിലൂടെ പരന്നൊഴുകുകയാണ്. റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. റോഡിലും വശങ്ങളിലും ഉരുളൻ കല്ലുകൾ നിരന്നുകിടക്കുകയാണ്.
കൂടാതെ കെവിഎംഎസ് ജംഗ്ഷനിൽ ദേശീയപാതയിൽ കുഴിയെടുത്ത ഭാഗം നല്ലവണ്ണം മൂടിയിട്ടുമില്ല. ഇതുമൂലം ദേശീയപാതയിൽനിന്ന് ശബരിപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണ്. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.