138-ാമത് ചങ്ങനാശേരി അതിരൂപത ദിനാചരണം ഇന്ന് കുറുമ്പനാടം ഫൊറോന പള്ളിയിൽ
1423619
Sunday, May 19, 2024 11:04 PM IST
കുറുമ്പനാടം: ചരിത്രധന്യമായ ചങ്ങനാശേരി അതിരൂപതയുടെ 138-ാമത് അതിരൂപതാദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി പാരിഷ്ഹാളിൽ (ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍) നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് റവ.ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും.
ഹോളിഫാമിലി ഫ്രട്ടേണിറ്റി ലോഗോ പ്രകാശനം മാര്‍ പെരുന്തോട്ടം നിര്‍വഹിക്കും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും. വിഎസ്എസ്സി പ്രോജക്ട് ഡയറക്ടര്‍ ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
അതിരൂപതാദിനത്തില്‍ നല്കുന്ന പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മാനിക്കും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും. അവാര്‍ഡ് ജേതാക്കളെ പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തും.
പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പ്രഫ.പി.വി. ജറോം പതാക ഉയര്‍ത്തും. വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനുമാവുങ്കല്‍ ഖുഥാആ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അതിരൂപത ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ട് വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ അവതരിപ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി, ജനറല്‍ കോ-ഓർഡിനേറ്റര്‍ റവ. ഫാ. ജോണ്‍ വടക്കേക്കളം, ഫൊറോന വികാരി റവ.ഡോ. ചെറിയാന് കറുകപ്പറമ്പില്‍, എംഎല്‍എഫ് കോണ്ഗ്രിഗേഷന് മദര്‍ ജനറാള്‍ സിസ്റ്റര്‍ മെര്ലിന് എംഎല്‍എഫ്, യുവദീപ്തി ഡപ്യൂട്ടി പ്രസിഡന്റ് ലിൻഡാ ജോഷി, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളായ രണ്ടായിരത്തോളംപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ക്ക്
കുറുമ്പനാടത്ത് പ്രൗഢ വരവേല്പ്
ചങ്ങനാശേരി: ഇന്നു നടക്കുന്ന 138-ാമത് അതിരൂപതാദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഛായാചിത്ര, ദീപശിഖാ പ്രയാണങ്ങള്‍ക്ക് സമ്മേളനനഗരിയായ കുറുമ്പനാടം ഫൊറോനാ പള്ളിയില്‍ പ്രൗഢ വരവേല്പ്. എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍നിന്ന് എടത്വാ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍ തെളിച്ച് മിഷന്‍ലീഗ് അതിരൂപത പ്രസിഡന്റ് എയ്ഡന്‍ ഷൈജുവിന് കൈമാറിയ ദീപശിഖയ്ക്കും ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയിലെ മാര്‍ ജോസഫ് പവ്വത്തിലിന്റെ കബറിടത്തിങ്കല്നിന്നു മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ യുവദീപ്തി-എസ്എംവൈഎം അതിരൂപത പ്രസിഡന്റ് ജോയല്‍ ജോണ്‍ റോയിക്ക് കൈമാറിയ ഛായാചിത്ര പ്രയാണത്തിനുമാണ് വരവേല്പ് നല്‍കിയത്.
യുവദീപ്തി-എസ്എംവൈഎമ്മിന്റെയും മിഷന്‍ലീഗിന്റെയും നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ ദീപശിഖ-ഛായാചിത്ര പ്രയാണങ്ങൾ കണ്ണോട്ട ജംഗ്ഷനില്‍ സംഗമിച്ച് കുറുമ്പനാടം ഫൊറോന പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോൾ അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ ഛായാചിത്രവും ദീപശിഖയും ഏറ്റുവാങ്ങി ചെണ്ട-വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ഫൊറോനാപള്ളിയില്‍ പ്രതിഷ്ഠിച്ചു. തുടർന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ കാര്‍മികത്വത്തില്‍ സായാഹ്ന പ്രാര്‍ഥനയും നടന്നു.