പാ​ലാ: മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​വും ശു​ചി​ത്വ​വും പ്രോ​ത്സാ​ഹി​പി​ക്കാ​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​മാ​യ സ്വ​ച്ഛ​താ പ​ഖ്വാ​ദാ പ​ദ്ധ​തി​ക​ളു​ടെ പ്ര​ച​ര​ണ കാ​മ്പ​യി​ന്‍ പാ​ലാ ചാ​വ​റ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ നാ​ളെ രാ​വി​ലെ 9.30ന് ​ന​ട​ത്തും.

പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സ്വ​ച്ഛ​താ പ​ഖ്വാ​ദ പ​ദ്ധ​തി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ കാ​മ്പ​യി​ന്‍ 15 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ടും ശു​ചീ​ക​ര​ണ സ​ന്ദേ​ശം ന​ല്‍​കി​യും പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി നി​ര്‍​വ​ഹി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വൃ​ക്ഷ​ത്തൈ​ക​ള്‍ സ​മ്മാ​നി​ക്കും.

ഭാ​ര​ത് പ്രെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എം. ​ശ​ങ്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട്, ബി​പി​സി​എ​ല്‍ ക​മ്പ​നി ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജോ​ര്‍​ജ് തോ​മ​സ്, പാ​ലാ ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് തോ​മ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പോ​ള്‍​സ​ണ്‍ സി​എം​ഐ, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ദേ​വി​ക നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​വേ​ദി​യാ​യ സ​ര്‍​ഗ​സം​ഗ​മ​ത്തി​നും സു​രേ​ഷ് ഗോ​പി തി​രി​തെ​ളിക്കും.