വ്യാപാരി വ്യവസായികളുടെ സേവനം സമൂഹത്തിന് അനിവാര്യം: ചാണ്ടി ഉമ്മൻ
1571859
Tuesday, July 1, 2025 3:21 AM IST
പാമ്പാടി: വ്യാപാരി വ്യവസായികളുടെ സേവനം പൊതുസമൂഹത്തിനും നാടിന്റെ വികസനത്തിനും അനിവാര്യമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റിന്റെ 48-ാം വാർഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കുര്യൻ സഖറിയ അധ്യക്ഷത വഹിച്ചു.
ചെറിയാൻ ഫിലിപ്പ്, അനൂപ് എന്നിവരെ യോഗത്തിൽ ആദരിച്ചു. കെവിവിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസുകുട്ടി, എ.കെ.എൻ. പണിക്കർ, പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ഷാജി പി. മാത്യു, എം.എം. ശിവബിജു എന്നിവർ പ്രസംഗിച്ചു.