കെ​ഴു​വം​കു​ളം: കെ​ഴു​വം​കു​ളം പ​ബ്ലി​ക് ലൈ​ബ്ര​റി​ക് ഫി​റ്റ്ന​സ്, വ​യോ​ജ​ന ഹാ​ളു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ പ​ത്തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

നി​ല​വി​ല്‍ ഫി​റ്റ്ന​സ് സെ​ന്‍റ​റാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന താ​ത്കാ​ലി​ക മ​ന്ദി​രം പൊ​ളി​ച്ച് ഇ​രു​നി​ല​മ​ന്ദി​രം നി​ര്‍​മി​ച്ച് താ​ഴ​ത്തെ നി​ല​യി​ല്‍ ഫി​റ്റ്ന​സ് സെ​ന്‍റ​റും മു​ക​ളി​ല്‍ വ​യോ​ജ​ന​ഹാ​ളും നി​ര്‍​മി​ക്കാ​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി.​ജി. ജ​ഗ​ന്നി​വാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. ബാ​ബു​രാ​ജ്, സ​ന്തോ​ഷ് നെ​ടും​പു​റം, മാ​ത്യു കു​ര്യ​ന്‍ ചി​റ​വ​യ​ലി​ല്‍, ജോ​യി മ​റ്റം, ജോ​ജി സ്‌​ക​റി​യ പ​ല്ലാ​ട്ട്, സു​ജാ​ത രാ​ജു, വി​ജ​യ​ന്‍ രാ​മ​നാ​ട്ട്, വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍ ഇ​ട​ശേ​രി​ല്‍, സി.​എ​സ്. ഷാം​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.