ഞീ​ഴൂ​ര്‍: ഒ​രു​മ ചാ​രി​റ്റ​ബി​ള്‍ ആ​ന്‍​ഡ് അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും നി​ര്‍​ധ​ന​രാ​യ​വ​ര്‍​ക്കു​ള്ള ഭ​ക്ഷ്യക്കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. ക​ടു​ത്തു​രു​ത്തി എ​സ്‌​ഐ എ​ന്‍.​എ​സ്. സ​ജീ​വ്കു​മാ​ര്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കരണ ക്ലാ​സെ​ടു​ത്തു.

ഒ​രു​മ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ന​ല്‍​കി​വ​രു​ന്ന 150 കി​റ്റു​ക​ളു​ടെ വി​ത​ര​ണം, ചി​കി​ത്സാസ​ഹാ​യം, മ​രു​ന്ന് വി​ത​ര​ണം എ​ന്നി​വ​യു​ടെ​ ഉ​ദ്ഘാ​ട​നം ഒ​രു​മ പ്ര​സി​ഡന്‍റ് കെ.​കെ. ജോ​സ്പ്ര​കാ​ശ് നി​ര്‍​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ശ്രു​തി സ​ന്തോ​ഷ്, ട്ര​ഷ​റ​ര്‍ സി​ന്‍​ജ ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി അ​ഖി​ല്‍ നി​വാ​സ്, സു​ധ​ര്‍​മി​ണി ജോ​സ് പ്ര​കാ​ശ്, ജ​യ​ന്‍ ക​റു​ക​പ്പ​ള്ളി, സു​ഷ​മ അ​ജി​പ്ര​കാ​ശ്, ജോ​യ് മൈ​ലം​വേ​ലി​ല്‍, കെ.​പി. വി​നോ​ദ്, അ​ര്‍​ച്ച​ന ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.