പാ​ലാ: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പാ​ലാ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ക്‌​ടേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും അ​വാ​ര്‍​ഡ് ദാ​ന​വും ഇ​ന്നു രാ​ത്രി എ​ട്ടി​ന് പാ​ലാ ഐ​എം​എ ഹാ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​കു​ര്യ​ന്‍ ജോ​സ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഡോ​ക്‌​ടേ​ഴ്സ് ഡേ ​സ്പെ​ഷ​ല്‍ അം​ഗീ​കാ​ര അ​വാ​ര്‍​ഡ് ജോ​സ് കെ. ​മാ​ണി എം​പി​ക്ക് സ​മ്മാ​നി​ക്കും. ഡോ​ക്ട​ര്‍​മാ​രു​ടെ ക്ഷേ​മ​ത്തി​ന് അ​ദ്ദേ​ഹം ന​ല്‍​കി​യ പി​ന്തു​ണ​യ്ക്കു​ള്ള​താ​ണ് അ​വാ​ര്‍​ഡ്. ഡോ. ​പി.​ജെ. ജോ​സി​ന് ബെ​സ്റ്റ് ഡോ​ക്‌​ട​ര്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മു​ന്‍ മെ​ഡി​സി​ന്‍ വ​കു​പ്പ് മേ​ധാ​വി ഡോ. ​ആ​ര്‍.​എ​ന്‍. ശ​ര്‍​മ്മ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ക്കും. ഐ​എം​എ പാ​ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​കു​ര്യ​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ലാ മേ​ഖ​ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്നു​ള്ള ഡോ​ക്‌​ട​ര്‍​മാ​ര്‍, സം​ഘ​ട​ന അം​ഗ​ങ്ങ​ള്‍, സാമൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.