ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു
1571694
Monday, June 30, 2025 7:17 AM IST
കുറുപ്പന്തറ: സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അഡാര്‍ട്ട്, ലിറ്റില്‍ കൈറ്റ്സ്, നാഷണല്‍ സര്‍വീസ് സ്കീം സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണം നടത്തി.
കടുത്തുരുത്തി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ സന്ദേശവായന, ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ലഹരിവിരുദ്ധ ഗാനം, ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങള്‍ വ്യക്തമാക്കുന്ന സ്കിറ്റ്, ഫ്ളാഷ് മോബ്, കുട്ടികളുടെ ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനുമായി സുംബാ ഡാന്‍സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
യോഗത്തില്‍ ഹെഡ്മാസ്റ്റര് ജോഷി ജോര്‍ജ്, പ്രിന്‍സിപ്പൽ അനൂപ് കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ഷിജിമോള്‍ എം.സി., ലിജോയി തോമസ്, ജെറിന് ജോസ്, ധന്യ കെ. ബേബി, ജെയ്സി ജയിംസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.