ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും എയ്ഞ്ചൽസ് മീറ്റും നടത്തി
1571683
Monday, June 30, 2025 7:05 AM IST
കോട്ടയം: കോട്ടയം മേഖലയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്രവർത്തന വർഷ ഉദ്ഘാടനവും വിശുദ്ധ കുർബാന സ്വീകരണം നടത്തിയ കുട്ടികളുടെ സംഗമവും നടത്തി. കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിൽ എയ്ഞ്ചൽ സക്കറിയ അധ്യക്ഷത വഹിച്ചു. ലൂർദ് ഫൊറോന പള്ളി വികാരി ഫാ. ജേക്കബ് വട്ടക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് പാറയ്ക്കൽ, സിസ്റ്റർ സിനി തടത്തേൽ, ഫാ. സേവ്യർ ഇലവുംമൂട്ടിൽ, ഫാ. ഹെൻറി കോയിൽപ്പറമ്പിൽ, ജെറിൾ രാജേഷ്, രോഹൻ ബെന്നി, അമ്മനുവേൽ മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു.