അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും
1571424
Sunday, June 29, 2025 11:49 PM IST
എലിക്കുളം: പൈക കൈരളി ഗ്രന്ഥശാലയിൽ ദീർഘകാലം പ്രസിഡന്റായിരുന്ന ഒ.എൻ. വാസുദേവൻനമ്പൂതിരിയെയും സെക്രട്ടറിയായിരുന്ന പി.ജെ. ജോസഫിനെയും അനുസ്മരിച്ച് സമ്മേളനം നടത്തി. വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ടോമി തെക്കേൽ അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, ജയിംസ് ജീരകത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, കെ.ആർ. മന്മഥൻ, ജിമ്മിച്ചൻ പാംപ്ലാനി, എസ്. സന്ദീപ് ലാൽ, ജിം ജയിംസ്, റെജി ആയിലിക്കുന്നേൽ, ഷാജി പന്തലാനി എന്നിവർ പ്രസംഗിച്ചു.