എക്സലന്‍സ് അവാര്‍ഡ്
1571688
Monday, June 30, 2025 7:05 AM IST
ഏറ്റുമാനൂര്‍: അമലഗിരി ബികെ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന 25-ാമത് സ്നേഹവീടിന്റെ തറക്കല്ലിടില്‍ നടത്തി. ഏറ്റുമാനൂര്‍ റോട്ടറി ക്ലബ്ബുമായി സഹകരിച്ചാണ് ഈ വര്‍ഷത്തെ ഭവനനിര്‍മാണ പദ്ധതി.
തറക്കല്ലിടീല്‍ ചടങ്ങില്‍ ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ ലൗലി ജോര്‍ജ്, റോട്ടറി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. ടെസി കുര്യന്, ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അന്‍വര്‍ മുഹമ്മദ്, സെകട്ടറി ടോം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ മെല്‍ബി, ഡോ. സിസ്റ്റര്‍ പ്രിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍എസ്എസ് കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോട്ടറിയുടെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ മെല്‍ബി ജേക്കബ്, ഡോ. സിസ്റ്റര്‍ പ്രിന്‍സി എന്നിവര്‍ക്ക് ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് സമ്മാനിച്ചു.