കാപ്പാ നിയമം ലംഘിച്ചയാൾ അറസ്റ്റിൽ
1571855
Tuesday, July 1, 2025 3:19 AM IST
കോട്ടയം: കാപ്പാ നിയമ ലംഘനം നടത്തിയയാൾ അറസ്റ്റിൽ. ഉത്തരവ് ലംഘിച്ചു ജില്ലയിൽ പ്രവേശിച്ച മണർകാട് പാലക്കൽശേരി ശാലു (25) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഐരാറ്റുനട ഭാഗത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.