സർക്കാർ അവകാശവാദം ഊതിവീർപ്പിച്ച ബലൂൺ: ആന്റോ ആന്റണി എംപി
1571721
Monday, June 30, 2025 11:59 PM IST
പൊൻകുന്നം: ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ചുള്ള സർക്കാർ അവകാശവാദം ഊതിവീർപ്പിച്ച ബലൂണാണെന്ന് ആന്റോ ആന്റണി എംപി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നേതൃക്യാമ്പ് "വിഷൻ 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്പത് വർഷക്കാലത്തെ ഇടതുഭരണത്തിന്റെ യഥാർഥ വിലയിരുത്തലാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും 2026ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൊടുങ്കാറ്റുപോലെ മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം തോമസ് കല്ലാടൻ, കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് മനോജ് തോമസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, ഷിൻസ് പീറ്റർ, സുഷമാ ശിവദാസ്, യുഡിഎഫ് കൺവീനർ ജിജി അഞ്ചാനി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോജി മാത്യു, ബിജു പത്യാല, സേവ്യർ മൂലകുന്ന്, എസ്.എം. സേതുരാജ്, സാലു പി. മാത്യു, അജിത അനിൽ, ഷെറിൻ സലിം, ജോൺസൺ ഇടത്തിനകം തുടങ്ങിയവർ പ്രസംഗിച്ചു.