പാ​ലാ: ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​യ്റ്റിം​ഗ് ഷെ​ഡ് ത​ക​ര്‍​ന്ന നി​ല​യി​ല്‍. ഏ​തു സ​മ​യ​ത്തും താ​ഴെ വീ​ഴ​റാ​യാ​യ അ​വ​സ്ഥ​യി​ലെ​ത്തി​യി​ട്ടും മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

കൂ​ത്താ​ട്ടു​കു​ളം, രാ​മ​പു​രം, ഏ​ഴാ​ച്ചേ​രി, വ​ല​വൂ​ര്‍, ഉ​ഴ​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തി​രി​ക്കു​ന്ന​ത് ഈ ​വെ​യ്റ്റിം​ഗ് ഷെ​ഡി​ലാ​ണ്. ഷെ​ഡി​ന്‍റെ തൂ​ണു​ക​ള്‍ എ​ല്ലാം​ത​ന്നെ തു​രു​മ്പു​പി​ടി​ച്ചു ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ഷീ​റ്റ് മേ​ഞ്ഞ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന് ചോ​ര്‍​ച്ച​യും ഉ​ണ്ടാ​കു​ന്നു​ണ്ട്. മ​ഴ പെ​യ്താ​ല്‍ ബ​സ് കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്ക് കു​ട ചൂ​ടി നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ദു​രി​ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തു വ​രെ കാ​ത്തി​രി​ക്കാ​തെ വെ​യ്റ്റിം​ഗ് ഷെ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്നു പാ​ലാ പൗ​രാ​വ​കാ​ശ​സ​മി​തി ആ​വ​ശൃ​പ്പെ​ട്ടു.