ബഷീർ, പൊൻകുന്നം വർക്കി അനുസ്മരണം
1571426
Sunday, June 29, 2025 11:49 PM IST
പൊൻകുന്നം: ജനകീയ വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി എന്നിവരുടെ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹക സമിതിയംഗം സുമി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ടി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു.
കവയിത്രി അനഘ ജെ. കോലത്ത്, ബഷീർ-പൊൻകുന്നം വർക്കി അനുസ്മരണപ്രഭാഷണം നടത്തി. എ.ആർ. മീന, സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ, രാഹുൽ പ്രസാദ്, ഗോപിക സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.