ദുക്റാന തിരുനാളിന് കൊടിയേറി
1571696
Monday, June 30, 2025 7:17 AM IST
ചെമ്പ്: ചെന്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മാർ ആന്റണി കരിയിലിന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റിയത്.
വികാരി ഫാ. ഹോർമിസ് തോട്ടക്കര, സഹവികാരി ഫാ. ഷൈജു ആട്ടോക്കാരൻ സിഎംഐ, ഫാ. സെബാസ്റ്റ്യൻ കോനൂപ്പറമ്പൻ, ഫാ. ജെയ്സൺ കൊളുത്തുവള്ളി എന്നിവർ സഹകാർമികത്വം വഹിച്ചു. ജൂലൈ മൂന്നിനാണ് തിരുനാൾ.