ചെറിയമഠത്തില്‍ വലിയ യാക്കോബ് കത്തനാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
1571719
Monday, June 30, 2025 11:59 PM IST
പുളിക്കല്‍കവല: വാഴൂര്‍ പള്ളി സ്ഥാപകനായ ചെറിയമഠത്തില്‍ വലിയ യാക്കോബ് കത്തനാര് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു. കൂദാശയ്ക്ക് മാടാംകുന്നേല്‍ എം.കെ. ഫിലിപ്പ് കോര്‍ എപ്പിസ്കോപ്പ, ഫാ. ബിറ്റു കെ. മാണി, ഫാ. മര്‍ക്കോസ് മര്‍ക്കോസ്, ഫാ. ജേക്കബ് ഫിലിപ്പോസ്, ഫാ. ജോമോന് ചെറിയാന് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
സണ്ഡേസ്കൂള് പഠനകേന്ദ്ര നിര്‍മാണത്തിന് പൂര്‍വ വിദ്യാര്‍ഥിയായ കാതോലിക്കാ ബാവ ആദ്യ സംഭാവന നല്കി. നിര്‍മാണത്തിന് നേതൃത്വം നല്‍കിയവരെ സമ്മേളനത്തില്‍ ബാവ ആദരിച്ചു. വികാരി ഫാ. അലക്സ് തോമസ്, സഹവികാരി ഫാ. ജോണ്‍ സ്കറിയ, ട്രസ്റ്റി എം.എ. അന്ത്രയോസ്, സെക്രട്ടറി രാജന് ഐസക് എന്നിവര്‍ നേതൃത്വം നല്കി.