മ​റ​വ​ൻ​തു​രു​ത്ത്: ഡാ​മു​ക​ൾ തു​റ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കി​ഴ​ക്ക​ൻ​വെ​ള്ള​ത്തി​ന്‍റെ വ​ര​വു ശ​ക്തി​പ്പെ​ട്ട​തോ​ടെ മ​റ​വ​ൻ​തു​രു​ത്ത്, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ​യോ​ര​മേ​ഖ​ല​ക​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മേ​റു​ന്നു.

മ​റ​വ​ൻ​തു​രു​ത്തി​ലെ ഇ​ട​വ​ട്ടം,പ​ഞ്ഞി​പ്പാ​ലം, കൊ​ച്ചു​ത​ടം, അ​റു​പ​തി​ൽ, ചു​ങ്കം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും വ​ഴി​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

മ​റ​വ​ൻ​തു​രു​ത്തി​ലെ മ​ണ​ലേ​ൽ, കു​ള​ങ്ങ​ര, കൊ​ച്ചു​പു​ര​യ്ക്ക​ൽ കോ​ള​നി​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. മ​ണ​ലേ​ൽ കോ​ള​നി​യി​ൽ 22 കു​ടും​ബ​ങ്ങ​ളും കു​ള​ങ്ങ​ര​യി​ൽ 28ഉം ​കൊ​ച്ചു​പു​ര​യ്ക്ക​ൽ കോ​ള​നി​യി​ൽ16 കു​ടും​ബ​ങ്ങ​ളു​മാ​ണ് വെ​ള്ള​പ്പൊ​ക്ക​ദു​രി​തം പേ​റു​ന്ന​ത്.