മഹിളാ സാഹസ് കേരളയാത്ര ഇന്ന് ചങ്ങനാശേരി മണ്ഡലത്തില്‍
1571847
Tuesday, July 1, 2025 3:19 AM IST
ചങ്ങനാശേരി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരളയാത്ര ഇന്ന് ചങ്ങനാശേരിയില്‍ പര്യടനം നടത്തും.
രാവിലെ 9.30ന് ചങ്ങനാശേരി ടൗണ്‍ വെസ്റ്റ് ഈസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും. കൊടിക്കുന്നില്‍ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
10.30ന് പായിപ്പാട് മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം നാലുകോടി ജംഗ്ഷനില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയും 11.30ന് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം കുന്നുംപുറം ജംഗ്ഷനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യനും 12.30ന് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം തെങ്ങണ ജംഗ്ഷനില്‍ മുന്‍മന്ത്രി കെ.സി. ജോസഫും ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് രണ്ടിനു വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം കുരിശുമൂട് ജംഗ്ഷനില്‍ കെപിസിസി അംഗം ഡോ. അജീസ് ബെന്‍ മാത്യുവും മൂന്നിന് കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണം നാല്പതിന്കവല മഹാത്മ അയ്യങ്കാളി സ്മാരകമന്ദിരത്തില്‍ കെപിസിസി സെക്രട്ടറി അഡ്വ.പി.എസ്. രഘുറാമും ഉദ്ഘാടനം ചെയ്യും.
മഹിളാ സാഹസ് കേരള യാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, ബ്ലോക്ക് പ്രസിഡന്റുമാരായ ആര്യാ ശ്യാം, ജയശീ പ്രഹ്ളാദന് എന്നിവര്‍ അറിയിച്ചു.