ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്തു
1571839
Tuesday, July 1, 2025 3:19 AM IST
മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കാർഷിക വികസനസമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കുരുമുളക് വള്ളികൾ, പച്ചക്കറിവിത്ത് എന്നിവയുടെ വിതരണവും നടത്തി.