പുതിയ പദ്ധതികള്‍ എംജി സര്‍വകലാശാലയുടെ കായികമുന്നേറ്റത്തിനു കരുത്തേകും: മന്ത്രി വാസവന്
1571862
Tuesday, July 1, 2025 3:21 AM IST
കോട്ടയം: കായിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ എംജി സര്‍വകലാശാലയുടെ ഈ രംഗത്തെ മുന്നേറ്റത്തിനു കരുത്തുപകരുമെന്ന് മന്ത്രി വി.എന്‍. വാസവന്. 2023-24 വര്‍ഷത്തില്‍ കായികമേഖലയില്‍ മികവു പുലര്‍ത്തിയ കോളജുകളെയും താരങ്ങളെയും അനുമോദിക്കുന്ന ചടങ്ങ് സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ രാജ്യാന്തര കായികതാരങ്ങളായ ഷൈനി വിത്സനും വിത്സന് ചെറിയാനും വിശിഷ്ടാതിഥികളായിരുന്നു.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണന്, ഡോ. ബിജു തോമസ്, എ.എസ്. സുമേഷ്, ഡോ. ടി.വി. സുജ, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്, പരീക്ഷാ കണ്ട്രോളര് ഡോ. സി.എം. ശ്രീജിത്ത്, സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോസ് സേവ്യര്‍, കെ.കെ. സ്വാതി എന്നിവര്‍ പങ്കെടുത്തു.