ച​ങ്ങ​നാ​ശേ​രി: ജെ​സി​ഐ ഇ​ന്ത്യ​യു​ടെ കാ​ബി​ല്‍ പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​യി​ല്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ആ​ശാ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കി. ആ​ശാ പ്ര​വ​ര്‍ത്ത​ക​ര്‍ സ​മൂ​ഹ​ത്തി​ന് ന​ല്‍കു​ന്ന സേ​വ​നം പ​രി​ഗ​ണി​ച്ച് ആ​ശാ പ്ര​വ​ര്‍ത്ത​ക​രെ ജെ​സി​ഐ പു​ര​സ്‌​കാ​രം ന​ല്‍കി ആ​ദ​രി​ച്ചു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, വൈ​സ് ചെ​യ​ര്‍മാ​ര്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, വാ​ര്‍ഡ് മെം​ബ​ര്‍ ബീ​ന ജോ​ബി, ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ര്‍ജി ജോ​ര്‍ജ് കു​രു​വി​ള, സ​ച്ചു ലൂ​യി​സ്, ര​ഞ്ജി​ത് ആ​ന്‍ഡ്രൂ​സ്, മാ​നു​വ​ല്‍ അ​ല​ക്‌​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.