തൃ​ക്കൊ​ടി​ത്താ​നം: സ​മ​ഗ്ര ഗു​ണ​മേ​ന്മാ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കാ​നാ​യി തൃ​ക്കൊ​ടി​ത്താ​നം ഗ​വ​ണ്‍മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ല്‍ യു​പി വി​ഭാ​ഗം കു​ട്ടി​ക​ള്‍ക്കാ​യി ക്രി​യേ​റ്റീ​വ് കോ​ര്‍ണ​ര്‍ ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍ നി​ര്‍വ​ഹി​ച്ചു.

മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ മ​ഞ്ജു സു​ജി​ത്ത്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ടി. ​ര​ഞ്ജി​ത്, പ​ഞ്ചാ​യ​ത്തം​ഗം ദീ​പ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ആ​ര്‍.​എ​സ്. രാ​ജി, എ​ല്‍പി സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് എ.​എം. അ​ജി​ത​മ്മ, വി.​കെ. സു​നി​ല്‍കു​മാ​ര്‍, ബി​നു ഏ​ബ്ര​ഹാം, പ്രീ​ത ടി. ​കു​റു​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ഠ​പു​സ്ത​ക​ത്തി​ന​പ്പു​റം തൊ​ഴി​ല്‍ പ​ഠ​ന​വും

പാ​ഠ​പു​സ്ത​ക​ത്തി​ന​പ്പു​റം വി​വി​ധ തൊ​ഴി​ല്‍ ബ​ന്ധി​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ കോ​ര്‍ത്തി​ണ​ക്കി ര​സ​ക​ര​മാ​യും ക്രി​യാ​ത്മ​ക​മാ​യും പ​ഠ​ന​ത്തെ മാ​റ്റു​ക​യെ​ന്ന​താ​ണ് ക്രി​യേ​റ്റീ​വ് കോ​ര്‍ണ​റി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ കെ. ​സു​ധ​ര്‍മ പ​റ​ഞ്ഞു.

സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ഞ്ചു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഈ ​അ​ക്കാ​ദ​മി​ക വ​ര്‍ഷ​ത്തി​ലെ അ​പ്പ​ര്‍ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ക്കാ​യാ​ണ് ക്രി​യേ​റ്റീ​വ് കോ​ര്‍ണ​ര്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ച​കം, ഫാ​ഷ​ന്‍ ഡി​സൈ​ന്‍, ഇ​ല​ക്‌​ട്രി​ക്ക​ല്‍ ജോ​ലി, കൃ​ഷി, ഫ​ര്‍ണി​ച്ച​ര്‍ നി​ര്‍മാ​ണം, പ്ല​ംബിം​ഗ്, എ​ല്‍ഇ​ഡി ബ​ള്‍ബ് നി​ര്‍മാ​ണം തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് ക്രി​യേ​റ്റീ​വ് കോ​ര്‍ണ​റി​ല്‍ പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​ത്.