ലോക സാമൂഹികമാധ്യമ ദിനത്തിൽ ജോർജിയൻ റേഡിയോക്കു തുടക്കം
1571720
Monday, June 30, 2025 11:59 PM IST
ചുങ്കപ്പാറ: സെന്റ് ജോർജ് ഹൈസ്കൂളിൽ സ്കൂൾ ഗ്രീൻ സ്റ്റുഡിയോയുടെയും മീഡിയ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജോർജിയൻ റേഡിയോക്ക് തുടക്കമായി. സ്കൂൾ റേഡിയോ പ്രക്ഷേപണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് റേഡിയോയിലൂടെ ആദ്യ സന്ദേശം നൽകി നിർവഹിച്ചു.
സാമൂഹിക മാധ്യമങ്ങളുടെ നന്മയാർന്ന ഉപയോഗം കുട്ടികൾക്കു മനസിലാക്കാനുള്ള അവസരമാണ് സ്കൂളിൽ ക്രമീകരിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. കുട്ടികൾതന്നെ റേഡിയോ ജോക്കിയായി റേഡിയോ നിയന്ത്രിക്കുന്നു. സ്റ്റുഡിയോ കോ-ഓർഡിനേറ്റർ ലൈജു കോശി മാത്യു, അനി മാത്യു, ദീപ അഗസ്റ്റിൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.