പാ​മ്പാ​ടി: തു​ട​ർ​ച്ച​യാ​യ മ​ഴ മൂ​ലം റ​ബ​ർ വെ​ട്ടും ഉ​ത്പാ​ദ​ന​വും മു​ട​ങ്ങി പ്ര​യാ​സ​പ്പെ​ടു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ​യും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​വി​ധ ബാ​ങ്കു​ക​ളി​ലെ വാ​യ്പാ തി​രി​ച്ച​ട​വി​ന് നാ​ലു മാ​സ​മെ​ങ്കി​ലും സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന് എ​ൻ​സി​പി-​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. രാ​ജ​ൻ.

എ​ൻ​സി​പി-​എ​സ് പു​തു​പ്പ​ള​ളി നി​യോ​ജ​ക മ​ണ്ഡ​ലം നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗം പാ​മ്പാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു ക​പ്പ​ക്കാ​ല, റെ​ജി കൂ​രോ​പ്പ​ട, രാ​ധാ​കൃ​ഷ്ണ​ൻ ഓ​ണ​മ്പി​ള്ളി, ബി​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.