നിരണം തീര്‍ഥാടനം ആറിന്; സ്വാഗതസംഘം ഓഫീസ് തുറന്നു
1571686
Monday, June 30, 2025 7:05 AM IST
ചങ്ങനാശേരി: അതിരൂപതാ യുവദീപ്തി-എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ആറിന് സംഘടിപ്പിക്കുന്ന നിരണം തീര്‍ഥാടനത്തിനുള്ള സ്വാഗതസംഘം ഓഫീസ് പാസ്റ്ററല്‍ സെന്ററില്‍ തുറന്നു. അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് അരുണ്‍ ടോം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടോണി പുതുവീട്ടില്‍ക്കളം, ഡെപ്യൂട്ടി പ്രസിഡന്റ് എലിസബത്ത് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി കെ. കുഞ്ഞുമോന്, ട്രഷറര്‍ സെബാസ്റ്റ്യ ൻ മഞ്ഞുമ്മേല്‍, കണ്‍വീനര്‍മാരായ ക്രിസ്റ്റിന് സേവ്യര്‍, ലൂസി ഫിലിപ്പോസ്, ഡെന്നി, റിയ റ്റോജി എന്നിവര്‍ പ്രസംഗിച്ചു.