ച​​ങ്ങ​​നാ​​ശേ​​രി: റേ​​ഡി​​യോ മീ​​ഡി​​യാ വി​​ല്ലേ​​ജും ഡി​​സി​​എ​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ല​​ഹ​​രി​വി​​രു​​ദ്ധ ദി​​നാ​​ച​​ര​​ണ പ​​രി​​പാ​​ടി​​യും നോ ​​പ​​റ​​യാം ഡി​​സി​​എ​​ല്‍ കി​​ക്ക് ഔ​​ട്ട് ബ്രി​​ഗേ​​ഡ് പ്ര​​വ​​ര്‍​ത്ത​​ന വ​​ര്‍​ഷ​​വും മീ​​ഡി​​യാ വി​​ല്ലേ​​ജ് തി​​യ​​റ്റ​​റി​​ല്‍ ന​​ട​​ന്നു. അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍.​​ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ല​​ഹ​​രി​വി​​രു​​ദ്ധ കാ​​മ്പ​​യി​ന്‍റെ ലോ​​ഗോ ഡി​​സി​​എ​​ല്‍ മേ​​ഖ​​ല ഓ​​ര്‍​ഗൈ​​ന​​സ​​ര്‍ ജോ​​ഷി കൊ​​ല്ലാ​​പു​​ര​​ത്തി​നു ന​​ല്‍​കി അ​​ദ്ദേ​​ഹം പ്ര​​കാ​​ശ​​നം ചെ​​യ്തു.

മീ​​ഡി​​യാ വി​​ല്ലേ​​ജ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ഫി പു​​തു​​പ്പ​​റ​​മ്പ് അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. ഡി​​സി എ​​ല്‍ നാ​​ഷ​​ണ​​ല്‍ കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ വ​​ര്‍​ഗീ​​സ് കൊ​​ച്ചു​​കു​​ന്നേ​​ല്‍ ല​​ഹ​​രി​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​ക്കൊ​​ടു​​ത്തു. ആ​​ന്‍​സി മേ​​രി ജോ​​ണ്‍, കെ.​ ​വി​​പി​​ന്‍ രാ​​ജ്, പ​​രി​​മ​​ള്‍ ആ​​ന്‍റ​​ണി, റോ​​യി തോ​​മ​​സ്, അ​​ല്‍​ഫോ​​ന്‍​സ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. സെ​​ന്‍റ് ആ​​ന്‍​സ് സ്‌​​കൂ​​ള്‍ ഗാ​​യ​​ക​സം​​ഘം ല​​ഹ​​രി വി​​രു​​ദ്ധ തീം ​​സോം​​ഗ് അ​​വ​​ത​​രി​​പ്പി​​ച്ചു.