തലയോലപ്പറന്പ് ഗവ. ജൂണിയർ ഹെൽത്ത് നഴ്സ് ട്രെയിനിംഗ് സെന്ററിലെ വൈദ്യുതി പുനഃസ്ഥാപിച്ചു
1571070
Saturday, June 28, 2025 7:09 AM IST
തലയോലപ്പറമ്പ്: വൈദ്യുതിബിൽ കുടിശികയെത്തുടർന്ന് കഴിഞ്ഞ ദിവസം വിച്ഛേദിച്ച തലയോലപ്പറമ്പ് ഗവൺമെന്റ് ജൂണിയർ ഹെൽത്ത് നഴ്സ് ട്രെയിനിംഗ് സെന്ററിലെ വൈദ്യുതി കെഎസ്ഇബി അധികൃതർ പുനഃസ്ഥാപിച്ചു. ആറു മാസത്തെ ബിൽ തുകയായ 68,200 രൂപ കുടിശികയായ തിനെത്തുടർന്ന് കെഎസ്ഇബി അധികൃതർ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഇവിടുത്തെ വൈദ്യുതി വിച്ഛേദിച്ചത്.
ഇതോടെ ക്ലാസ് മുറികളും ഓഫീസും ഹോസ്റ്റലും വെള്ളവും വെളിച്ചവുമില്ലാതെ ദുരിതത്തിലാവുകയായിരുന്നു. ഇതേത്തുടർന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർഥികളെ അവരുടെ വീടുകളിലേക്ക് പറഞ്ഞുവിട്ട് ക്ലാസുകൾ ഓൺലൈനായി നടത്തുകയായിരുന്നു.
ഇന്നലെ രാവിലെ 39,000 രൂപ കെഎസ്ഇബിക്ക് ട്രാൻസ്ഫർ ചെയ്ത് നൽകുകയും ബാക്കി തുക അടുത്ത ദിവസം അടയ്ക്കാമെന്ന് രേഖാമൂലം നഴ്സിംഗ് പ്രിൻസിപ്പൽ കത്ത് നൽകുകയും ചെയ്തതിനെത്തുടർന്ന് കെഎസ്ഇ ബി അധികൃതർ വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു.