ഡ്രൈവിംഗ് പഠനത്തിനിടെ കാർ നിയന്ത്രണംവിട്ട് ബസ് ഡ്രൈവറെ ഇടിച്ചു
1571114
Sunday, June 29, 2025 2:32 AM IST
എരുമേലി: പാർക്കിംഗ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ മാരുതി ഓൾട്ടോ കാർ നിയന്ത്രണംവിട്ട് അപകടം. ഗ്രൗണ്ടിൽ പുല്ല് ചെത്തിക്കൊണ്ടിരുന്ന സ്കൂൾ ബസ് ഡ്രൈവറെ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
പുല്ല് ചെത്തിക്കൊണ്ടിരിക്കുകയായിരുന്ന എരുമേലി വാവർ സ്കൂൾ ബസിന്റെ ഡ്രൈവർ മുഹമ്മദ് കുഞ്ഞി (മമ്മൂഞ്ഞ് അണ്ണൻ)നെയാണ് കാർ ഇടിച്ചത്. നിലത്തുവീണ മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും പരിക്കു പറ്റി. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് എരുമേലി വലിയമ്പലത്തിന് എതിർവശത്തുള്ള ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന റോഡിലാണ് അപകടം.