അരുവിത്തുറ കോളജിൽ രക്തദാന ക്യാമ്പ്
1570827
Friday, June 27, 2025 11:04 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജണൽ ഓഫീസിന്റെയും തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ മഹാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് എഴുപതിനായിരം യൂണിറ്റ് രക്തം സന്നദ്ധ രക്തദാനത്തിലൂടെ ദാനം ചെയ്യുന്നതിന്റെ ഭാഗമായാണ് സെന്റ് ജോർജ് കോളജിലെ വിദ്യാർഥികളും സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെ അമ്പതിലധികം പേർ രക്തദാനം നടത്തിയത്.
കോളജ് ബർസാർ ആൻഡ് കോഴ്സ് കോ-ഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എസ്ബിഐ പാലാ റീജണൽ ചീഫ് മാനേജർ ദിലീപ് ചെറിയാൻ, ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് മാനേജർ ജി. ലക്ഷ്മി, ദിലീപ് വാസുദേവൻ നായർ, ഷെറിൻ എലിസബത്ത് ജോൺ, ഡോ. മിഥുൻ ജോൺ, റോണി തോമസ് തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.