മഴ ശക്തിപ്പെട്ടതോടെ റബര്‍ ഉത്പാദനം നിലച്ചു
1571117
Sunday, June 29, 2025 2:32 AM IST
കോട്ടയം: മഴ കനത്തതോടെ മഴമറയിട്ട തോട്ടങ്ങളിലും റബര്‍ ടാപ്പിംഗ് നിലച്ചു. റബര്‍ ഷീറ്റിനും ലാറ്റക്സിനും വില ഒരേ നിരക്കിലായതിനാല്‍ ഏറെ കര്‍ഷകരും ഷീറ്റ് സംസ്കരണത്തില്‍നിന്ന് പിന്മാറിയതോടെ മാര്‍ക്കറ്റില്‍ ഷീറ്റിന് ക്ഷാമമുണ്ട്. ലാറ്റക്സിന് 202 രൂപയും ഷീറ്റിന് 201 രൂപയുമാണ് ഇന്നലെ മാര്‍ക്കറ്റ് വില.
പുകപ്പുരകളില്‍ ഒരു കിലോ ഷീറ്റ് ഉണക്കാന്‍ ആറു രൂപ ചെലവും വാഹനക്കൂലിയും മുടക്കണമെന്നതിനാല്‍ കര്‍ഷകര്‍ ലാറ്റക്സ് വില്ക്കാന് താത്പര്യപ്പെടുന്നു. വ്യവസായികള്‍ക്ക് റബര്‍ ഷീറ്റും ലാറ്റക്സും കാര്യമായി സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ അടുത്തയാഴ്ച വില കുറെക്കൂടി മെച്ചപ്പെടുമെന്നാണ് മാര്‍ക്കറ്റ് സൂചന. കിഴക്കന്‍ മലയോരമേഖലയില്‍ വന്യമൃഗ ശല്യത്തെത്തുടര്‍ന്ന് നിരവധി തോട്ടങ്ങളില്‍ ടാപ്പിംഗ് തുടങ്ങിയിട്ടില്ല. ഒട്ടേറെ തോട്ടങ്ങളില്‍ കാട്ടുപന്നി സ്ഥിരവാസമാക്കിയത് റബര്‍ മേഖലയ്ക്ക് ആഘാതമായി.