വാഗമൺ റോഡിൽ അപകടഭീഷണിയായി കല്ലുകൾ
1570826
Friday, June 27, 2025 11:04 PM IST
തീക്കോയി: വാഗമൺ റോഡിൽ അപകടഭീഷണിയായി കൂറ്റൻ കല്ലുകൾ. കാലവർഷം ശക്തി പ്രാപിച്ചതോടെ ഈ റൂട്ടിലുള്ള യാത്ര അപകടഭീഷണി ഉയർത്തുന്നു. വ്യാപക മണ്ണിടിച്ചിൽ ഇവിടെ സാധാരണ സംഭവമാണ്. നിരവധിത്തവണ മണ്ണിടിച്ചിലുണ്ടായി ഗതാഗതം മണിക്കൂറുകളോളം മുടങ്ങിയിട്ടുണ്ട്.
ഇന്നലെ കല്ലം കവലയ്ക്കു സമീപം വലിയ കല്ല് റോഡിലേക്കു പതിച്ചു. ഇതിനു സമീപത്തായി ഒരു വലിയ കല്ലുകൂടി എതു നിമിഷവും റോഡിലേക്കു വീഴുന്ന സ്ഥിതിയിലാണ്. അപകടാവ സ്ഥയിൽ നിലകൊള്ളുന്ന കല്ലുകൾ പെട്ടിച്ചുമാറ്റാൻ അധികൃതർ എത്രയുംവേഗം തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.