ജിമ്പയര്‍ വായനോത്സവം സമാപിച്ചു
1571368
Sunday, June 29, 2025 7:07 AM IST
ചങ്ങനാശേരി: ജിമ്പയറിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരിയിലെ പ്രൈമറി സ്കൂളുകളില്‍ നടത്തിയ ഒരു ലക്ഷം രൂപയുടെ സൗജന്യ പുസ്തക വിതരണ പദ്ധതി സെന്റ് ജോസഫ് പ്രൈമറി സ്കൂളില്‍ സമാപിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷൈനി പി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഡോ.ജോര്‍ജ് പടനിലം ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ക്രിസ്റ്റി മരിയ, ജോണ്‍ ജെ. പുതുച്ചിറ എന്നിവര്‍ ചേര്‍ന്നു സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ബാലസാഹിത്യ ഗ്രന്ഥങ്ങള്‍ കൈമാറി.